9 Saturday
August 2025
2025 August 9
1447 Safar 14

ബാലരാമപുരം മേഖല പ്രചാരണ സമ്മേളനം


തിരുവനന്തപുരം: സമാധാന ജീവിതം നയിക്കുന്നതിന് വേദങ്ങളുടെ അന്തസ്സത്ത ഉള്‍ക്കൊള്ളണമെന്ന് എം വിന്‍സെന്റ് എം എല്‍ എ പറഞ്ഞു. മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ബാലരാമപുരം മേഖല പ്രചാരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡന്റ് നാസിറുദ്ദീന്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. ടൗണ്‍ ജമാഅത്ത് പ്രസിഡന്റ് ജെ എം സുബൈര്‍ മുഖ്യാഥിതിയായിരുന്നു. ഐ എസ് എം സംസ്ഥാന സെക്രട്ടറി ഷമീര്‍ ഫലാഹി പ്രമേയ പ്രഭാഷണം നടത്തി. അബ്ദുല്‍ ഖാദര്‍ ബാലരാമപുരം, സി എ അനീസ്, നവീര്‍ ഇഹ്‌സാന്‍ ഫാറൂഖി പ്രസംഗിച്ചു.

Back to Top