5 Monday
October 2026
2026 October 5
1448 Rabie Al-Âkher 22

സൗത്ത് സോണ്‍ മാനവിക സന്ദേശ യാത്ര


തിരുവനന്തപുരം: മുജാഹിദ് സംസ്ഥാന സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി സൗത്ത് സോണ്‍ സംഘാടക സമിതി സംഘടിപ്പിക്കുന്ന മാനവിക സന്ദേശയാത്രക്ക് തുടക്കമായി. തിരുവനന്തപുരം പാളയത്ത് കേരള ഹജ്ജ് കമ്മിറ്റി അംഗം ഡോ. ഐ പി അബ്ദുസ്സലാം സന്ദേശ യാത്ര ഉദ്ഘാടനം ചെയ്തു.
കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി ഡോ. ജാബിര്‍ അമാനി പ്രമേയ വിശദീകരണം നടത്തി. ജില്ല പ്രസിഡന്റ് നാസിറുദ്ദീന്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന സമിതിയംഗം ഫാസില്‍ ആലുക്കല്‍, കെ എന്‍ എം ദക്ഷിണ മേഖല സെക്രട്ടറി സലീം കരുനാഗപ്പള്ളി പ്രസംഗിച്ചു. കെ എന്‍ എം ജില്ല ട്രഷറര്‍ അബ്ദുല്‍ഖാദര്‍ ബാലരാമപുരം, ഷാഫി ആറ്റിങ്ങല്‍, ഐ എസ് എം ജില്ല സെക്രട്ടറി ശരീഫ് കുറ്റിച്ചല്‍, യൂണിറ്റി കണ്‍വീനര്‍ നസീര്‍ വള്ളക്കടവ്, അബ്ദുറഷീദ് റാവുത്തര്‍ സന്ദേശ യാത്രയ്ക്ക് നേതൃത്വം നല്‍കി. തിരുവനന്തപുരം ജില്ലയില്‍ കല്ലമ്പലത്ത് സന്ദേശയാത്ര സമാപിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാംകുളം ജില്ലകളില്‍ പര്യടനം നടത്തി യാത്ര തൃശൂരില്‍ സമാപിക്കും.

Back to Top