സൗഹൃദ സംഗമം
തൃശൂര്‍: മുജാഹിദ് സംസ്ഥാന സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദസംഗമത്തില്‍ സംസ്ഥാന സെക്രട്ടറി എം ടി മനാഫ് പ്രഭാഷണം നടത്തി. സംസ്ഥാന വൈ.പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ കുന്ദംകുളം, സല്‍മ അന്‍വാരിയ്യ, മുസ്തഫ കേച്ചേരി, യു എ ഇ ഇസ്‌ലാഹി സെന്റര്‍ പ്രതിനിധി നാസര്‍ ഇബ്രാഹിം, പി കെ അബ്ദുല്ല, ഡോ. ഇഖ്ബാല്‍, സഗീര്‍ മതിലകം പ്രസംഗിച്ചു.