മാനവികതാ സംഗമം
കൊച്ചി: ശാഖ ഐ എസ് എം സംഘടിപ്പിച്ച മാനവികതാ സംഗമം കെ എന്‍ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡോ. മുസ്തഫ സുല്ലമി നിര്‍വ്വഹിച്ചു. എം ടി മനാഫ് പ്രമേയ പ്രഭാഷണം നടത്തി. ‘വെളിച്ചം’ പരീക്ഷാ ജേതാക്കള്‍ക്ക് അവാര്‍ഡുകള്‍ നല്‍കി. അജാസ് കൊച്ചി, വി എ ആസിഫ്, അബ്ദുല്‍കലാം, പി എസ് റിയാസ്, ഇത്തിഹാദ്, എം എ അന്‍സാര്‍ പ്രസംഗിച്ചു.
ഹഓമശ്ശേരി: കെ എന്‍ എം മര്‍കസുദ്ദഅ്‌വ പുത്തൂര്‍ ശാഖ കമ്മിറ്റി അമ്പലക്കണ്ടിയില്‍ സംഘടിപ്പിച്ച മാനവികതാ സംഗമം വാര്‍ഡ് മെമ്പര്‍ യൂനുസ് ഉദ്ഘാടനം ചെയ്തു. കെ പി അബ്ദുല്‍ അസീസ് സ്വലാഹി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഇസ്മാഈല്‍ കരിയാട്, പി സി ഫൈസല്‍ സുല്ലമി, കെ പി അബ്ദുല്ലത്തീഫ് സ്വലാഹി പ്രസംഗിച്ചു.