28 Wednesday
January 2026
2026 January 28
1447 Chabân 9

യു ഐ സി മാനവികതാസംഗമം


ഷാര്‍ജ: സമൂഹത്തില്‍ അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുന്ന വിദ്വേഷങ്ങള്‍ക്കെതിരെ സ്‌നേഹം കൊണ്ട് പ്രതിരോധമൊരുക്കണമെന്ന് യു എ ഇ ഇസ്‌ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി സംഘടിപ്പിച്ച മാനവികതാ സംഗമം ആവശ്യപ്പെട്ടു. സംഗമം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ട്രഷറര്‍ ഷാജി ജോണ്‍ ഉദ്ഘാടനം ചെയ്തു. നാഷണല്‍ യൂത്ത് പ്രോജക്ട് ഭാരവാഹി കാരയില്‍ സുകുമാരന്‍ സ്‌നേഹ സന്ദേശം നല്‍കി. ഡോ. യു പി യഹ്‌യഖാന്‍ പ്രമേയ പ്രഭാഷണം നടത്തി. യു ഐ സി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അസൈനാര്‍ അന്‍സാരി, ഹാഷിം നൂഞ്ഞേരി (ഷാര്‍ജ കെ എം സി സി), അഡ്വ. സന്തോഷ് കെ നായര്‍ (മഹാത്മാ ഗാന്ധി കള്‍ച്ചറല്‍ ഫോറം), പ്രഭാകരന്‍ പയ്യന്നൂര്‍ (മഹസ്), താഹ അബ്ദുല്ല മമ്പാട് (ഐ സി സി ഷാര്‍ജ), ജാസ്മിന്‍ ശറഫുദ്ദീന്‍ (എം ജി എം), സാദിഖ് പി ശാഹുല്‍ (ഫോക്കസ്), അബ്ദുറഹ്മാന്‍ പൂക്കാട്ട് (യു ഐ സി ഷാര്‍ജ), ഉസ്മാന്‍ കക്കാട് (യുവത ബുക്‌സ്) എന്നിവര്‍ പ്രസംഗിച്ചു. യു ഐ സി ഓര്‍ഗനൈസിംഗ് സെക്രട്ടറി മുജീബ് റഹ്മാന്‍ പാലക്കല്‍ അധ്യക്ഷത വഹിച്ചു. നൗഫല്‍ മരുത സ്വാഗതവും അനീസ് കൊടുങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു.

Back to Top