സ്‌കൂള്‍ ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ് കോണ്‍വൊക്കേഷന്‍ സെറിമണി
വളപട്ടണം: കെ എന്‍ എം മര്‍കസുദ്ദഅ്‌വയുടെ സ്‌കൂള്‍ ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ് കോണ്‍വൊക്കേഷന്‍ സെറിമണി കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കെ ശബീന ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ് ചെയര്‍മാന്‍ ശംസുദ്ദീന്‍ പാലക്കോട് അധ്യക്ഷത വഹിച്ചു. വളപട്ടണം ചാപ്റ്ററില്‍ നിന്ന് നാല് ക്വാഡി സെമസ്റ്റര്‍ പഠനം പൂര്‍ത്തിയാക്കിയ പഠിതാക്കള്‍ക്കുള്ള സാക്ഷ്യപത്രം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന വൈ.പ്രസിഡന്റ് കെ എം കുഞ്ഞമ്മദ് മദനി വിതരണം ചെയ്തു. പഠിതാക്കള്‍ തയ്യാറാക്കിയ ‘ഓര്‍മത്താളുകള്‍ 2’ വളപട്ടണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി ശമീമ പ്രകാശനം ചെയ്തു. അബ്ദുല്‍ജബ്ബാര്‍ മൗലവി, ടി എം മന്‍സൂര്‍, കെ പി ഹസീന, ജാസ്മിന്‍ മുസ്തഫ, ഖദീജ യൂസുഫ്, അബ്ദുല്ലത്തീഫ് പോക്കറാട്ടില്‍, അബ്ദുല്ലത്തീഫ് പാറേമ്മല്‍, പി ടി പി മുസ്തഫ, കെ വി മഷ്ഹൂദ്, വി പി ജസ്‌ന, വി സമീറ, സാഹിറ പ്രസംഗിച്ചു.