സൗഹൃദമുറ്റം
കൂളിമാട്: കെ എന്‍ എം മര്‍കസുദ്ദഅ്‌വ മാവൂര്‍ ഏരിയ കമ്മിറ്റി ചിറ്റാരിപിലാക്കലില്‍ സംഘടിപ്പിച്ച സൗഹൃദമുറ്റം ഗ്രാമ പഞ്ചായത്തംഗം ശിവദാസന്‍ ബംഗ്ലാവില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈ.പ്രസിഡന്റ് കെ പി അബ്ദുറഹ്മാന്‍ സുല്ലമി പ്രഭാഷണം നടത്തി. ടി എ മജീദ് അധ്യക്ഷത വഹിച്ചു. ജില്ലാ കലോത്സവ ജേതാവായ ടി കെ നൈഫ നാസറിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കല്‍ ഗഫൂര്‍ ഉപഹാരം നല്കി. ഡോ. സി കെ അഹ്മദ്, എ സി അഹ്മദ് കുട്ടി മൗലവി, കെ എം യൂനുസ്, വി അബ്ദുല്‍ കരീം, ജന്ന ദനീന്‍ പ്രസംഗിച്ചു.