28 Wednesday
January 2026
2026 January 28
1447 Chabân 9

കുടുംബ വ്യവസ്ഥയെ തകര്‍ക്കുന്ന നാസ്തികത മാനവികതയ്ക്ക് അപകടകരം – ടി സിദ്ദീഖ്


കല്‍പ്പറ്റ: ഉദാര ലൈംഗികതയ്ക്കു വേണ്ടി കുടുംബ വ്യവസ്ഥയെ തകര്‍ക്കുന്ന നാസ്തിക ചിന്തകള്‍ മാനവികതയ്ക്ക് അപകടം വരുത്തുമെന്ന് അഡ്വ. ടി സിദ്ദീഖ് എം എല്‍ എ അഭിപ്രായപ്പെട്ടു. യുക്തിരഹിതമായ കാര്യങ്ങളെ പ്രതിരോധിക്കലായിരുന്നു മുന്‍കാല നാസ്തികരുടെ പ്രവര്‍ത്തന മേഖലയെങ്കില്‍ ഇപ്പോള്‍ നാസ്തികത കുടുംബവ്യവസ്ഥയെപ്പോലും നശിപ്പിച്ചു കൊണ്ട് മാനവികതയ്ക്ക് വെല്ലുവിളി സൃഷ്ടിക്കുകയാണ്. മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജനകീയ വിചാരണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡന്റ് എസ് അബ്ദുസ്സലീം അധ്യക്ഷത വഹിച്ചു. ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി, സൈതലവി എഞ്ചിനീയര്‍, ഇര്‍ഷാദ് സ്വലാഹി, ഡോ. അഷ്‌റഫ് കല്‍പറ്റ, അബ്ദുല്‍ഹക്കീം അമ്പലവയല്‍, അബ്ദുല്‍ജലീല്‍ മദനി, അബ്ദുസ്സലാം മുട്ടില്‍, ബശീര്‍ സ്വലാഹി, ഹാസില്‍ കുട്ടമംഗലം പ്രസംഗിച്ചു.

Back to Top