5 Monday
October 2026
2026 October 5
1448 Rabie Al-Âkher 22

കണ്ണൂര്‍ ജില്ലയില്‍ സന്ദേശ യാത്ര തുടങ്ങി


കണ്ണൂര്‍: മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ മാനവിക സന്ദേശയാത്രക്ക് തുടക്കമായി. കോര്‍പ്പറേഷന്‍ മേയര്‍ ഇന്‍ചാര്‍ജ് കെ ശബീന ഉദ്ഘാടനം ചെയ്തു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡന്റ് സി സി ശക്കീര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട്, സെക്രട്ടറി കെ എല്‍ പി ഹാരിസ്, ഫൈസല്‍ ചക്കരക്കല്‍, ഐ എസ് എം ജില്ലാ പ്രസിഡന്റ് സഅദ് ഇരിക്കൂര്‍, എം ജി എം ജില്ലാ സെക്രട്ടറി കെ പി ഹസീന, എം എസ് എം ജില്ലാ പ്രസിഡന്റ് ബാസിത്ത് തളിപ്പറമ്പ്, ഐ ജി എം ജില്ലാ സെക്രട്ടറി ഷാന ഏഴോം പ്രസംഗിച്ചു. ടി മുഹമ്മദ് നജീബ്, പി വി സത്താര്‍ ഫാറൂഖി നേതൃത്വം നല്‍കി. 100ല്‍ പരം കേന്ദ്രങ്ങളില്‍ പതിനായിരം പേരിലേക്ക് സമ്മേളന സന്ദേശമെത്തിക്കും.

Back to Top