കൊണ്ടോട്ടി മണ്ഡലം സമാപനം
കൊണ്ടോട്ടി: മുജാഹിദ് സംസ്ഥാന സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി മലപ്പുറം ഈസ്റ്റ് ജില്ലയില്‍ സംഘടിപ്പിച്ച മാനവിക സന്ദേശ യാത്ര കൊണ്ടോട്ടി മണ്ഡലത്തില്‍ പര്യടനം പൂര്‍ത്തിയാക്കി. 22 കേന്ദ്രങ്ങളില്‍ സ്വീകരണമൊരുക്കി. കരുവാങ്കല്ലില്‍ നടന്ന സമാപന സംഗമം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ ഉദ്ഘാടനം ചെയ്തു. സഗീര്‍ കൊട്ടപ്പുറം അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ അബ്ദുല്‍അസീസ്, കോര്‍ഡിനേറ്റര്‍ കെ എം ഹുസൈന്‍, വി ടി ഹംസ, ശാക്കിര്‍ ബാബു കുനിയില്‍, അബ്ദുല്ലത്തീഫ് മംഗലശ്ശേരി, ഡോ. മൊയ്തീന്‍കുട്ടി മഠത്തില്‍, മുഹമ്മദലി ചുണ്ടക്കാടന്‍, എം കെ ബഷീര്‍, സി അബ്ദുലത്തീഫ്, അസീസ് പറവൂര്‍, സലീം തവനൂര്‍, ശബീര്‍ അഹമ്മദ് പുളിക്കല്‍, പി എന്‍ ബിലാല്‍, ഫഹീം പുളിക്കല്‍, വീരാന്‍കുട്ടി അരൂര്‍, സി അയ്യൂബ് നേതൃത്വം നല്‍കി.