ഗസ്സ കടുത്ത ക്ഷാമത്തിലേക്ക് നീങ്ങുന്നു
ഇസ്രായേല്‍ ആക്രമണം തുടരുന്നതിനിടെ ഗസ്സ കടുത്ത ക്ഷാമത്തിലേക്ക് നീങ്ങുകയാണെന്ന മുന്നറിയിപ്പുമായി യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഗുട്ടറസ് യു എന്‍ സുരക്ഷാസമിതിയിലെ അംഗങ്ങള്‍ക്ക് അയച്ചു. അഞ്ച് ലക്ഷത്തോളം ജനങ്ങള്‍ വലിയ പട്ടിണിയെ അഭിമുഖീകരിക്കുകയാണ്. ആരോഗ്യരംഗവും കടുത്ത പ്രതിസന്ധി നേരിടുന്നു. വിവിധ അഭയാര്‍ഥി ക്യാമ്പുകള്‍ ജനബാഹുല്യം മൂലം ബുദ്ധിമുട്ടുന്നു. ഇത് പകര്‍ച്ചവ്യാധികള്‍ പടരാന്‍ ഇടയാക്കുമെന്നും യു എന്‍ സെക്രട്ടറി ജനറല്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രദേശത്തെ മാലിന്യസംസ്‌കരണം ഫലപ്രദമായ നടക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടോയ്‌ലെറ്റുകളും അഴുക്കുചാലുകളും നിറഞ്ഞിരിക്കുകയാണ്. എത്രയും പെട്ടെന്ന് പ്രദേശത്ത് ഇസ്രായേല്‍ വൈദ്യുതി പുനഃസ്ഥാപിക്കണം. ഇന്ധനവും മറ്റ് അവശ്യ വസ്തുക്കളും കൂടുതലായി ഗസ്സയിലേക്ക് എത്തിക്കണമെന്നും യു എന്‍ സെക്രട്ടറി വ്യക്തമാക്കുന്നു.