5 Tuesday
August 2025
2025 August 5
1447 Safar 10

ശബാബ് വായന

സിയാദ്എടത്തല

ശബാബ് വായന എന്റെ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ ഒന്നാണ്. കെ കെയും അബ്ദുസ്സലാം സുല്ലമിയും എം ഐ തങ്ങളും ചെറിയമുണ്ടം അബ്ദുല്‍ഹമീദ് മദനിയും ഒക്കെ പംക്തികള്‍ കൈകാര്യം ചെയ്തിരുന്ന ശബാബിന്റെ സ്ഥിരം വായനക്കാരനായിരുന്നു ഞാന്‍.
ഖുബൂരി ആശയക്കാരും മൗലൂദ് ചന്ദനക്കുടം ആണ്ടു നേര്‍ച്ചക്കാരും മൗദൂദി ആശയക്കാരും ശബാബിന്റെ ധീരമായ എഴുത്തിനെ എന്നും ഭയപ്പെട്ടിരുന്നു. ശബാബിന്റെ ഉള്ളടക്കം, ദീനിനെ അടുത്തറിയുവാന്‍ വേണ്ടി അറിവ് തേടുന്ന അന്വേഷികളായ വിദ്യാര്‍ഥികള്‍ക്കും വിമര്‍ശകര്‍ക്കും ഒരു പോലെ ഹൃദ്യമാണ്.
ആദര്‍ശത്തിന്റെ വാക്കുകള്‍ സധൈര്യം ജനങ്ങളിലേക്ക് എത്തിക്കുവാന്‍ ശബാബ് മികച്ച മാധ്യമമാണ്. നാം ഉത്തരവാദിത്ത നിര്‍വഹണത്തിന് സജ്ജമാകണം എന്ന് കാലം നമ്മോട് ആവശ്യപ്പെടുന്നു. ശബാബ് സജീവമാകേണ്ടത് നമ്മുടെ മാത്രം ആവശ്യം അല്ല.
രാഷ്ട്രീയ, സാംസ്‌കാരിക വിദ്യാഭ്യാസ മത മേഖലയിലെ ജീര്‍ണതകളില്‍ നിന്ന് മഹാഭൂരിപക്ഷത്തിന് വിമോചനം നല്‍കാന്‍ ശബാബിന്റെ നിലനില്‍പ്പ് അനിവാര്യമാണ്. അവരുടെ ഓരോ നോട്ടവും പ്രത്യാശ നിറഞ്ഞതാണ്. പ്രതീക്ഷ നിറഞ്ഞതാണ്. അവിടെ വായനക്കാരെന്ന നിലയില്‍ നമ്മുടെ ഉത്തരവാദിത്തവും വര്‍ധിക്കുന്നു.

Back to Top