മുജാഹിദ് സമ്മേളന പ്രചാരണം കൊല്‍ക്കത്തയില്‍ സ്‌കോളേഴ്‌സ് സമ്മിറ്റ്

കൊല്‍ക്കത്ത: മുസ്‌ലിം മാനേജ്‌മെന്റുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന് നവീകരിച്ച പദ്ധതി പ്രഖ്യാപിച്ചു. അസം, വെസ്റ്റ് ബംഗാര്‍, ജാര്‍ഖണ്ഡ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള മാനേജ്‌മെന്റ് പ്രതിനിധികള്‍ പങ്കെടുത്ത നോര്‍ത്ത് ഇന്ത്യാ ഇസ്‌ലാമിക് സ്‌കോളേര്‍സ് സമ്മിറ്റാണ് പുതിയ പദ്ധതിക്ക് രൂപം നല്‍കിയത്.
മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ സംഘാടക സമിതി ഫോക്കസ് ഇന്ത്യയുമായി സഹകരിച്ചാണ് സ്‌കോളേര്‍സ് സമ്മിറ്റ് നടത്തിയത്. കേരള ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി സമ്മിറ്റ് ഉദ്ഘാടനം ചെയ്തു. അല്‍ഹിക്മ എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ സഈദ് റഹ്‌മാന്‍ മദനി അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത്, ഫോക്കസ് ഇന്ത്യാ ഭാരവാഹികളായ ഡോ. യു പി യഹ്‌യാ ഖാന്‍, ഹിജാസ് കോഴിക്കോട് മുഖ്യാതിഥികളായിരുന്നു.
മുഹമ്മദ് അസീസുര്‍റഹ്‌മാന്‍ (ചെയര്‍മാന്‍, തര്‍ബിയ്യ കാംബ്രിഡ്ജ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍), ഡോ. ജാബിര്‍ ഹുസൈന്‍, ഡോ. സഈദു റഹ്‌മാന്‍ (ആലിയാ യൂണിവേഴ്‌സിറ്റി), തന്‍വീര്‍ സാകി അഹ്‌മദ് (അല്‍ഹയാത്ത് ഇന്റര്‍നാഷണല്‍ സ്‌കൂള്‍), ഡോ. മുഖ്‌ലിസുര്‍റഹ്‌മാന്‍ (ചെയര്‍മാന്‍, അസം മദ്‌റസാ എഡ്യൂക്കേഷന്‍ ബോര്‍ഡ്), മന്‍സൂര്‍ സാഖിബ് (അല്‍ഫലാഹ് അക്കാഡമി), തജമ്മുല്‍ ഹഖ് (സരള്‍ പഥ് അക്കാഡമി), ഡോ. മഹ്ദി ഹസന്‍ (ഗോര്‍ബംഗാ യൂണിവേഴ്‌സിറ്റി), റസ്‌നഉല്‍ ആലം (നോര്‍ത്ത്ഈസ്റ്റ് ഇംഗ്ലീഷ് അക്കാഡമി), അബ്ദുറഹിമാന്‍ അല്‍ആദില്‍ (ഫാത്വിമതുസ്സഹ്‌റാ സ്‌കൂള്‍), പ്രഫ. വലിയുല്ലാഹ് (ശംസി കോളജ്), ഡോ. അഫ്താബ് ആലം, മുഹമ്മദ് മുഅ്തലിം (ജംഇയ്യത്തുല്‍ ഫുര്‍ഖാന്‍), ഡോ. ശരീഫുല്‍ ഇസ്‌ലാം (നോബിള്‍ മിഷന്‍), അസ്‌ലം കമാല്‍ (എം ഇ ഇ ഡി പബ്ലിക് സ്‌കൂള്‍), മുഹമ്മദ് ഗുലാബുറഹ്‌മാന്‍ (അല്‍ഹുദ മോഡല്‍ മിഷന്‍), ഡോ. നജീബുര്‍റഹ്‌മാന്‍ (കാലിയചക് കോളജ്), മുഹമ്മദ് ഇബ്‌റാഹിം സജ്ജാദ് (സിറാജുല്‍ ഉലൂം), ഖാദിമുല്‍ ഇസ്‌ലാം (ബിഇഎസ് അന്നൂര്‍ മോഡല്‍ സ്‌കൂള്‍), ഡോ. അബ്ദുശ്ശുക്കൂര്‍, ഫവാദ് ഫലക് പ്രസംഗിച്ചു.
