ദില്ലിയിലെ ശൈത്യമേഖലകളില്‍ ബ്ലാങ്കറ്റുകള്‍ വിതരണം ചെയ്തു

ദില്ലി: കടുത്ത ശൈത്യം അനുഭവിക്കുന്ന ദില്ലിയിലെ വിവിധ ഭാഗങ്ങളില്‍ ബാങ്കറ്റുകള്‍ വിതരണം ചെയ്തു. ഐ എസ് എം കേരള സംസ്ഥാന സമിതി, യു എ ഇ ഇസ്‌ലാഹി സെന്റര്‍, ഡല്‍ഹി കെ എം സി സി എന്നിവ സഹകരിച്ച് നടത്തുന്ന ബ്ലാങ്കറ്റ് വിതരണം ഇ ടി മുഹമ്മദ് ബഷീര്‍ എം പി ഉദ്ഘാടനം ചെയ്തു. ദില്‍ഷാദ് ഗാര്‍ഡനിലെ കുഷ്ഠരോഗികളെ പുനരധിവസിപ്പിച്ച ജയ്ഹിന്ദ് ലെപ്രസി കോളനിയിലും നൂര്‍ ഇലാഹി മസ്ജിദ് പരിസരത്തും ആയിരത്തോളം ബ്ലാങ്കറ്റുകള്‍ വിതരണം ചെയ്തു. ഷഹസാദ് അബ്ബാസി, ഡല്‍ഹി കെ എം സി സി സെക്രട്ടറി കെ കെ മുഹമ്മദ് ഹലീം, പി അസ്ഹറുദ്ദീന്‍, ഐ എസ് എം പ്രവര്‍ത്തകരായ അഡ്വ. അബ്ദുല്ല നസീഹ്, സബീഹ് തിരൂരങ്ങാടി, മുഹമ്മദ് ഫഹീം, മുഹമ്മദ് അസ്‌ലഹ്, ഫദീന്‍ പങ്കെടുത്തു.
