28 Wednesday
January 2026
2026 January 28
1447 Chabân 9

മലപ്പുറം ഈസ്റ്റ് ജില്ലയില്‍ 33 ദിന മാനവിക സന്ദേശയാത്രക്ക് തുടക്കമായി


എടക്കര: വേദങ്ങള്‍ മനുഷ്യനെ പഠിപ്പിക്കുന്ന മാനവികതയെ കുറിച്ചുള്ള അധ്യാപനങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ മലപ്പുറം ഈസ്റ്റ് ജില്ലാ സമിതി സംഘടിപ്പിക്കുന്ന മാനവികസന്ദേശയാത്ര ആവശ്യപ്പെട്ടു. മൈത്രിയെ പുതുതലമുറയില്‍ പ്രസരിപ്പിക്കുന്നതിനും അപരവിദ്വേഷത്തിന് അറുതി വരുത്തുന്നതിനും ആവശ്യമായ ശ്രമങ്ങള്‍ ഉണ്ടാകണം. മുജാഹിദ് സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി 33 ദിവസങ്ങളിലായാണ് സന്ദേശയാത്ര നടത്തുന്നത്. സന്ദേശയാത്രയുടെ ഫ്‌ളാഗ്ഓഫ് എടക്കരയില്‍ കെ പി സി സി ജന. സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് നിര്‍വഹിച്ചു. ജാഥ ക്യാപ്റ്റന്‍ കെ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ ടി ജെയിംസ്, ടി രവീന്ദ്രന്‍, ജസ്മല്‍ പുതിയറ, കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി ഡോ. ജാബിര്‍ അമാനി, അബദുറഷീദ് ഉഗ്രപുരം, കെ എം ഹുസൈന്‍, എം പി അബ്ദുല്‍കരീം, മിസ്അബ് സ്വാലാഹി പ്രസംഗിച്ചു.

Back to Top