വേദ വെളിച്ചം വിശ്വമാനവികതക്ക് ശക്തി പകരുന്നു – മംഗലാപുരം ഇസ്‌ലാഹി മീറ്റ്

മംഗലാപുരം: ദൈവിക ദര്‍ശനങ്ങളുടെ സമാഹാരമായ ഖുര്‍ആന്‍ വിശ്വമാനവികത പുലരാന്‍ വഴി നിര്‍ദേശിക്കുന്നന്നെന്നും അവ ഏറ്റെടുക്കാന്‍ മാനവ സമൂഹം മുന്നോട്ടു വരണമെന്നും മംഗലാപുരം ഇസ്‌ലാഹി സംഗമം അഭിപ്രായപ്പെട്ടു. ലോക നീതിക്കും മാനവികതകും നിരന്തരം പരിക്കേല്‍ക്കുന്ന സമകാലിക സാഹചര്യത്തില്‍ വേദങ്ങള്‍ ഉദ്‌ഘോഷിക്കുന്ന സമാധാന സന്ദേശങ്ങള്‍ക്ക് പ്രസക്തിയുണ്ടെന്നും സംഗമം അഭിപ്രായപ്പെട്ടു. കെ എന്‍ എം മകര്‍കസുദ്ദഅ്‌വ സംസ്ഥാന വൈ.പ്രസിഡന്റ് ഡോ. കെ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അബ്ദുസ്സലാം പുത്തൂര്‍ അധ്യക്ഷത വഹിച്ചു. ഡോ. ഇസ്മായില്‍ കരിയാട്, അലി മദനി മൊറയൂര്‍ പ്രമേയ വിശദീകരണം നടത്തി. പി എം റഹൂഫ് മദനി, അബ്ദുല്ലത്തീഫ് മാംഗ്ലൂര്‍, മുഹ്‌യുദ്ദീന്‍, കെ പി അബ്ദുറഹ്മാന്‍ പ്രസംഗിച്ചു.
