ഭൗതിക വാദങ്ങളെ ചെറുക്കണം – സൗഹൃദ മുറ്റം
കോഴിക്കോട്: കുടുംബമെന്ന ആശയം അട്ടിമറിക്കുന്ന ഭൗതികവാദങ്ങളെ ചെറുത്ത് തോല്‍പിക്കണമെന്ന് സിവില്‍സ്റ്റേഷന്‍ ശാഖയില്‍ സംഘടിപ്പിച്ച സൗഹൃദമുറ്റം ക്യാമ്പ് അഭിപ്രായപ്പെട്ടു. വാര്‍ഡ് കൗണ്‍സിലര്‍ പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹസീബ് അധ്യക്ഷത വഹിച്ചു. സയ്യിദ് സുല്ലമി, മണ്ഡലം സെക്രട്ടറി അബ്ദുറഷീദ്, കാസിം മദനി, സര്‍ഫാസ് പ്രസംഗിച്ചു.
തിരൂര്‍: പറവണ്ണ ശാഖ സൗഹൃദമുറ്റം ക്യാമ്പില്‍ യു പി ശിഹാബുദ്ദീന്‍ അന്‍സാരി പ്രഭാഷണം നടത്തി. സി എം പി മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഹമീദ് പാറയില്‍, സി എം സി അറഫാത്ത് പ്രസംഗിച്ചു.
കൊണ്ടോട്ടി: അരൂര്‍ ശാഖയില്‍ സംഘടിപ്പിച്ച സൗഹൃദമുറ്റം ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ല വൈ.പ്രസിഡന്റ് ഹബീബ് നീരോല്‍പാലം ഉദ്ഘാടനം ചെയ്തു. എം ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ടി കെ അബ്ബാസ്, കെ വീരാന്‍കുട്ടി പ്രസംഗിച്ചു.
