കണ്ണൂര്‍ ജില്ലാ നേതൃസംഗമം
തലശ്ശേരി: മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പി ച്ച കണ്ണൂര്‍ ജില്ലാ നേതൃസംഗമം കെ എന്‍ എം മര്‍കസുദ്ദഅവ ജില്ലാ ട്രഷറര്‍ സി എ അബുബക്കര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഡോ. അബ്ദുല്‍ ജലീല്‍ ഒതായി അധ്യക്ഷത വഹിച്ചു. ഡിസംബര്‍ 24-ന് തലശ്ശേരിയില്‍ ബഹുജന സംഗമവും 31-ന് വെളിച്ചം, ക്യു എല്‍ എസ് കുടുംബസംഗമം കണ്ണൂരിലും നടത്താന്‍ പദ്ധതിയൊരുക്കി. അശ്‌റഫ് മമ്പറം, അബ്ദുല്‍ഖാദര്‍ സുല്ലമി പാറാല്‍, ശഫീഖ് മമ്പറം, സഹദ് ഇരിക്കൂര്‍, ഫൈസല്‍ ചക്കരക്കല്‍, വി വി മഹ്മൂദ്, അബ്ദുല്‍ജബ്ബാര്‍ മൗലവി പൂതപ്പാറ, പി വി അബ്ദുസ്സത്താര്‍ ഫാറൂഖി, അബ്ദുന്നാസര്‍ ധര്‍മടം, അതാവുല്ല ഇരിക്കൂര്‍, സെയ്ദ് കൊളേക്കര, നൗഷാദ് കൊല്ലറത്തിക്കല്‍, വി സുലൈമാന്‍, സാദിഖ് മാട്ടൂല്‍ പ്രസംഗിച്ചു.
