ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി
ഓമശ്ശേരി: ഐ ജി എം കൊടുവള്ളി ഈസ്റ്റ് മണ്ഡലം സമിതി ഓമശ്ശേരിയില്‍ കൊളാഷ് പ്രദര്‍ശനത്തോടനുബന്ധിച്ച് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചു. ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡന്റ് ഫാത്തിമ അബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നജ ശരീഫ് അധ്യക്ഷത വഹിച്ചു. എം പി മൂസ, വി സി മറിയക്കുട്ടി സുല്ലമിയ്യ, പി വി സാലിഫ്, കെ കെ അഷ്ഫാഖ് അലി, ഇ കെ ഷൗക്കത്ത്, ടി കെ റംല, ദിയ ഫാത്തിമ, ഫര്‍ഹാന, മുന്‍ഫിദ പ്രസംഗിച്ചു.
