നെതന്യാഹുവിനെതിരെ പ്രക്ഷോഭവുമായി പ്രതിപക്ഷവും ബന്ദികളുടെ കുടുംബവും
ബന്ദിമോചന ചര്‍ച്ചകള്‍ പാതിവഴിയിലിട്ട് ഗസ്സയില്‍ ആക്രമണം തുടരാന്‍ തിടുക്കംകൂട്ടിയ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനെതിരെ രാജ്യത്ത് പ്രതിഷേധം രൂക്ഷം. രാജി ആവശ്യപ്പെട്ട് പ്രതിപക്ഷകക്ഷികളടക്കം രംഗത്തുവന്നു. ഇസ്രായേല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിന് സാക്ഷികളായി നില്‍ക്കുകയും പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ വന്‍ പരാജയമാകുകയും ചെയ്ത നെതന്യാഹു രാജിവെക്കണമെന്ന് പ്രതിപക്ഷത്തെ യെഷ് അതിദ് നേതാവ് യായര്‍ ലാപിഡ് ആവശ്യപ്പെട്ടു. ബന്ദികളുടെ കുടുംബങ്ങളും നെതന്യാഹുവിനെതിരെ ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടിയന്തര യോഗം വിളിച്ചില്ലെങ്കില്‍ തെരുവിലിറങ്ങുമെന്നാണ് ഭീഷണി.