28 Wednesday
January 2026
2026 January 28
1447 Chabân 9

ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ മുസ്‌ലിം ക്വാട്ട കവര്‍ന്നെടുക്കരുത്

ദമ്മാം: ഭിന്നശേഷിക്കാര്‍ക്ക് നാല് ശതമാനം സംവരണം നടപ്പിലാക്കുന്നു എന്ന പേരില്‍ മുസ്‌ലിം വിഭാഗത്തിന്റെ സംവരണ ക്വാട്ടയില്‍ നിന്നു രണ്ട് ശതമാനം കവര്‍ന്നെടുക്കുന്ന നിലപാടില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് ദമ്മാം ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച പഠനക്യാമ്പ് ആവശ്യപ്പെട്ടു. ഫലസ്തീനില്‍ അധിനിവേശം നടത്തുന്ന ഇസ്രായേല്‍ നടപടിക്കെതിരെ ലോകരാഷ്ട്രങ്ങള്‍ രംഗത്തുവരണമെന്നും ക്യാമ്പ് ആവശ്യപ്പെട്ടു. മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്യാമ്പ് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ട്രഷറര്‍ എം അഹമ്മദ്കുട്ടി മദനി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍, ഇഖ്ബാല്‍ സുല്ലമി പ്രഭാഷണം നടത്തി. സലീം കടലുണ്ടി, യൂസുഫ് കൊടിഞ്ഞി, വഹീദുദ്ദീന്‍ കാട്ടുമുണ്ട, നസ്‌റുല്ല അബ്ദുല്‍കരീം, ജമാല്‍ കൈപ്പമംഗലം, പി എച്ച് ശമീര്‍, ബിജു ബക്കര്‍, എം വി എം നൗഷാദ്, മുജീബുറഹ്‌മാന്‍ കുഴിപ്പുറം, ഷാജി കരുവാറ്റ, അശ്‌റഫ് കടലുണ്ടി, നൗഷാദ് കൊല്ലം, ശബീര്‍ ചിറമ്മല്‍ പ്രസംഗിച്ചു.

Back to Top