കെ രായിന്‍കുട്ടി മാസ്റ്റര്‍
മുജീബുറഹ്മാന്‍ ചെങ്ങര
മഞ്ചേരി: ചെങ്ങര പ്രദേശത്തെ ആദ്യകാല അധ്യാപകനും മത, സാമൂഹ്യ, സാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന കെ രായിന്‍കുട്ടി മാസ്റ്റര്‍ (92) നിര്യാതനായി. വടപുറം, ചെങ്ങര, പരിയാരക്കല്‍, പാവണ്ണ പ്രദേശങ്ങളില്‍ ഗവ. എല്‍പി സ്‌കൂള്‍ അധ്യാപകനായിരുന്നു. ചെങ്ങര മഹല്ല് സെക്രട്ടറി, മസ്ജിദുല്‍ മുജാഹിദീന്‍ പ്രസിഡന്റ്, കെ എന്‍ എം ശാഖ, മണ്ഡലം ഭാരവാഹി, സ്വതന്ത്ര കര്‍ഷക സംഘം, പെന്‍ഷനേഴ്‌സ് അസോസിയേഷന്‍, പഞ്ചായത്ത് മുസ്‌ലിംലീഗ് എന്നിവയുടെ ഭാരവാഹിയായും സേവനം ചെയ്തു. ഭാര്യ: മറിയക്കുട്ടി. മക്കള്‍: അബ്ദുല്‍ഗഫൂര്‍, അബ്ദുല്‍ അലി, അബ്ദുല്‍ജലീല്‍, ഹഫ്‌സത്ത്, അന്‍സാര്‍ ബാബു, ഷാഹിദ, ഡോ.യൂനുസ് (ഐ എസ് എം സംസ്ഥാന സെക്രട്ടറി). പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍).