ഷാഹിദ
സലിം കരുനാഗപ്പള്ളി
കൊല്ലം: എം ജി എം ജില്ലാ ഭാരവാഹിയായിരുന്ന ഷാഹിദ ചന്ദനത്തോപ്പ് നിര്യാതയായി. കൊല്ലം, ചന്ദനത്തോപ്പ് പ്രദേശങ്ങളില്‍ മുജാഹിദ് പ്രസ്ഥാനം പ്രവര്‍ത്തനം ആരംഭിച്ച നാള്‍ മുതല്‍ പ്രസ്ഥാനത്തിന്റെ കൂടെയുണ്ടായിരുന്നു. ക്യു എല്‍ എസ് ആദ്യകാല പഠിതാവും സംസ്ഥാന റാങ്ക് ജേതാവുമായിരുന്നു. ദീനി രംഗത്തും മതസ്ഥാപനങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കിയിരുന്ന അവര്‍ ഖുര്‍ആന്‍ പഠനത്തിന് തന്റെ വീട്ടില്‍ സൗകര്യമൊരുക്കിയിരുന്നു. കൊല്ലൂര്‍വിള പള്ളിമുക്ക് മൂപ്പന്റെ വീട്ടില്‍ നൗഷര്‍ ആണ് ഭര്‍ത്താവ്. പരേതക്ക് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)