28 Wednesday
January 2026
2026 January 28
1447 Chabân 9

കെ എന്‍ എം സൗഹൃദമുറ്റം

മടവൂര്‍: ലിബറലിസത്തിന്റെ മറവില്‍ കുടുംബമെന്ന ആശയം അട്ടിമറിച്ച് സ്വതന്ത്ര ജീവിതത്തിന് ചൂട്ടുപിടിക്കുന്ന ഭൗതികവാദങ്ങളെ ചെറുത്ത് തോല്‍പിക്കണമെന്ന് മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായി മുട്ടാഞ്ചേരിയില്‍ സംഘടിപ്പിച്ച സൗഹൃദമുറ്റം ക്യാമ്പ് അഭിപ്രായപ്പെട്ടു. കെ എന്‍ എം മര്‍കസുദ്ദഅവ ജില്ലാ സെക്രട്ടറി ശുക്കൂര്‍ കോണിക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രഫ. പി കെ ഹംസ അധ്യക്ഷത വഹിച്ചു. അഫ്താഷ് ചാലിയം വിഷയാവതരണം നടത്തി. എന്‍ പി അബ്ദുറഷീദ്, എം കെ ഇബ്‌റാഹീം, പി മുഹമ്മദ്, മൂസ പള്ളിത്താഴം, അന്‍വര്‍ മുട്ടാഞ്ചേരി പ്രസംഗിച്ചു.

Back to Top