നെതര്‍ലാന്‍ഡ്‌സില്‍ മുസ്ലിംകള്‍ക്ക് ഭീതി
നെതര്‍ലാന്‍ഡ്‌സില്‍ തിരഞ്ഞെടുപ്പ് റിസല്‍ട്ട് വന്നതോടെ മതേതര സമൂഹത്തിന് ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. മുസ്ലിം വിരുദ്ധത കൈമുതലാക്കിയിട്ടുള്ള പി വി വി പാര്‍ട്ടി നേതാവ് ഗീര്‍ട്ട് വൈല്‍ഡേഴ്‌സാണ് പുതിയ ഭരണാധികാരിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഈ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഡച്ച് മുസ്ലിംകളെ ഞെട്ടിക്കുന്നതാണ് എന്നാണ് ഗവണ്മെന്റിന്റെയും മുസ്ലിംകളുടെയും കോണ്ടാക്ട് ബോഡി അംഗം മുഹ്‌സിന്‍ കൊക്താസ് പറഞ്ഞത്. ഇസ്ലാമിനെ മന്ദഗതിയിലുള്ള സംസ്‌കാരം എന്നും പിന്നാക്ക മതമെന്നുമെല്ലാമാണ് വൈല്‍ഡേഴ്‌സ് വിശേഷിപ്പിച്ചിരുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇസ്‌ലാംവിരുദ്ധ വാചാടോപം മയപ്പെടുത്താന്‍ അദ്ദേഹം ശ്രമിച്ചെങ്കിലും, പള്ളികള്‍, ഖുര്‍ആന്‍, സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ഇസ്‌ലാമിക ശിരോവസ്ത്രം എന്നിവ നിരോധിക്കുന്നത് പാര്‍ട്ടിയുടെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭൂരിപക്ഷം രൂപീകരിക്കാനോ പ്രധാനമന്ത്രിയാകാനോ വൈല്‍ഡേഴ്‌സിന് മതിയായ പിന്തുണ സമാഹരിക്കാന്‍ കഴിയുമോ എന്ന് കണ്ടറിയേണ്ടതുണ്ട്.