6 Tuesday
October 2026
2026 October 6
1448 Rabie Al-Âkher 23

സമൂഹശാക്തീകരണത്തിന് മഹല്ലുകള്‍ പദ്ധതി തയ്യാറാക്കണം


കോഴിക്കോട്: സുരക്ഷിതവും സുഭദ്രവുമായ കുടുംബ രൂപീകരണത്തിനും വിദ്യാഭ്യാസ സംസ്‌ക്കാരിക രംഗത്തും സാമ്പത്തിക രംഗത്തുമുള്ള ശാക്തീകരണത്തിനും മഹല്ലുകളില്‍ വ്യവസ്ഥാപിത പദ്ധതികള്‍ രൂപപ്പെടുത്തണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ കോഴിക്കോട് സൗത്ത് ജില്ല കമ്മിറ്റി സംഘടിപ്പിച്ച മദ്‌റസ മഹല്ല് മാനേജ്‌മെന്റ് സംഗമം അഭിപ്രായപ്പെട്ടു. സംഗമം ജില്ല പ്രസിഡന്റ് പി ടി അബ്ദുല്‍മജീദ് സുല്ലമി ഉദ്ഘാടനം ചെയ്തു. കുഞ്ഞിക്കോയ ഒളവണ്ണ അധ്യക്ഷത വഹിച്ചു. പ്രഫ. ശംസുദ്ദീന്‍ പാലക്കോട്, ഡോ. യൂനുസ് ചെങ്ങര, അബ്ദുല്‍വഹാബ് നന്‍മണ്ട, ജില്ല സെക്രട്ടറി ടി പി ഹുസൈന്‍കോയ, പി അബ്ദുല്‍ മജീദ്, നസീര്‍ ചാലിയം, പി സി അബ്ദുറഹിമാന്‍ പ്രസംഗിച്ചു.

Back to Top