സ്വാഗതസംഘം ഓഫീസ് തുറന്നു

ഫറോക്ക്: മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഫറോക്ക് മണ്ഡലം സ്വാഗതസംഘം ഓഫീസ് തുറന്നു. കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് എ അബ്ദുല്‍ ഹമീദ് മദീനി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നൂറുദ്ദീന്‍കുട്ടി അധ്യക്ഷത വഹിച്ചു. അഫ്താഷ് ചാലിയം സമാപന പ്രഭാഷണം നടത്തി. അബ്ദുല്ലത്തീഫ് അത്താണിക്കല്‍, റാഫി രാമനാട്ടുകര, ത്വഹിര്‍ കടലുണ്ടി, എം കെ മുര്‍ഷിദ്, ആലിക്കോയ, ഇബ്‌റാഹിം, സി പി ജാബിര്‍, ടി സി സാജിദ്, മുസ്ഫിര്‍ കടലുണ്ടി, ജാസ്മിന്‍ ടീച്ചര്‍, വി സി മുഹമ്മദ് അഷറഫ്, എ കെ റഷീദ് അഹമ്മദ് പ്രസംഗിച്ചു.
