17 Wednesday
June 2026
2026 June 17
1448 Mouharrem 1

മാനവികതാ സംഗമം

ആലപ്പുഴ: മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കെ എന്‍ എം മര്‍കസുദ്ദഅ്‌വ ആലപ്പുഴ മണ്ഡലം കമ്മിറ്റി മാനവികതാ സംഗമം നടത്തി. ദൈവിക വേദങ്ങള്‍ പ്രസരിപ്പിക്കുന്ന മാനവികതയുടെ സന്ദേശം സ്വീകരിച്ചാല്‍ ലോകത്ത് ശാന്തിപുലരുമെന്നു സംഗമം അഭിപ്രായപ്പെട്ടു. മണ്ഡലം പ്രസിഡന്റ് കലാമുദ്ദീന്‍ അധ്യക്ഷത വഹിച്ചു. റാഫി പേരാമ്പ്ര പ്രമേയ പ്രഭാഷണം നടത്തി. സൗത്ത് സോണ്‍ ട്രഷറര്‍ എ പി നൗഷാദ്, എം ജി എം ജില്ലാ പ്രസിഡന്റ് ഡോ. ബേനസീര്‍ കോയ തങ്ങള്‍, ഷമീര്‍ ഫലാഹി, അമീര്‍ ഹാദി പ്രഭാഷണം നടത്തി. അദ്‌നാന്‍ മുബാറക്ക് ഖുര്‍ആന്‍ പാരായണം നടത്തി. യുദ്ധത്തിന്റെ കെടുതികളനുഭവിക്കുന്ന ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

Back to Top