നീതി നിഷേധങ്ങളെ വേദ സന്ദേശങ്ങള്‍ കൊണ്ട് ചെറുക്കണം : ഐ എസ് എം പ്രീ കൊളോക്കിയം

കൊടുവള്ളി: ലോകത്ത് വര്‍ധിച്ചുവരുന്ന അനീതികളും അതിക്രമങ്ങളും ഇല്ലാതാക്കാന്‍ ദൈവിക വേദസന്ദേശങ്ങള്‍ ലോക സമൂഹത്തില്‍ പ്രചരിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ഐ എസ് എം കോഴിക്കോട് സൗത്ത് ജില്ലാ സമിതി സംഘടിപ്പിച്ച പ്രീ കൊളോക്കിയം അഭിപ്രായപ്പെട്ടു. മനുഷ്യ വിമോചനത്തിനുള്ള സാധ്യതകള്‍ തുറന്നിടുന്ന ഖുര്‍ആനിക അധ്യാപനങ്ങളെ ആഴത്തില്‍ ആലോചനക്ക് വിധേയമാക്കേണ്ടതുണ്ടെന്നും പ്രീ കൊളോക്കിയം അഭിപ്രായപ്പെട്ടു. മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി ‘കെ കെ മുഹമ്മദ് സുല്ലമി: ഖുര്‍ആനിന്റെ ആത്മാവിലേക്കുള്ള തീര്‍ഥയാത്ര’ എന്ന വിഷയത്തില്‍ നടന്ന കൊളോക്കിയം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് പി ടി അബ്ദുല്‍ മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. എം കെ രാഘവന്‍ എം പി, അഡ്വ. പി ടി എ റഹീം എം എല്‍ എ എന്നിവര്‍ അതിഥികളായി പങ്കെടുത്തു. ശംസുദ്ധീന്‍ പാലക്കോട്, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഫൈസല്‍ നന്മണ്ട, നൗഷാദ് കാക്കവയല്‍, അലി പത്തനാപുരം, ശുക്കൂര്‍ കോണിക്കല്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. മിസ്ബാഹ് ഫാറൂഖി, നസീം മടവൂര്‍, ഫാദില്‍ നല്ലളം, എം പി മൂസ, എം കെ പോക്കര്‍ സുല്ലമി, അബൂബക്കര്‍ പുത്തൂര്‍ പ്രസംഗിച്ചു.
