5 Friday
December 2025
2025 December 5
1447 Joumada II 14

കുടുംബസംഗമം

പൂക്കോട്ടുംപാടം: ഇസ്രായേല്‍ ഭീകരതക്ക് തടയിടാന്‍ ലോകം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ അമരമ്പലം പഞ്ചായത്ത് കുടുംബ സംഗമം ആവശ്യപ്പെട്ടു. ഐ എസ് എം ജില്ലാ വൈസ് പ്രസിഡന്റ് ഫസലുറഹ്മാന്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു. കെ എന്‍ എം പഞ്ചായത്ത് പ്രസിഡന്റ് കെ എം ബഷീര്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് സ്വലാഹി, സ്വലാഹുദ്ദീന്‍ ഫാറൂഖി പ്രഭാഷണം നടത്തി. സി എം ബഷീര്‍, കെ എ ജലീല്‍, യൂസുഫലി ആലുക്കല്‍, കെ അബ്ദുസ്സലാം, കെ ആസ്യ, കെ പി ഷൗക്കത്ത്, കെ അമീന്‍ ഇസ്‌ലാഹ് പ്രസംഗിച്ചു.

Back to Top