21 Saturday
December 2024
2024 December 21
1446 Joumada II 19

കരുതിക്കൊള്‍ക

എം ടി മനാഫ്‌


കാഞ്ചി വലിച്ചും
മിസൈലുകള്‍ തൊടുത്തും
ബോംബുകള്‍ വര്‍ഷിച്ചും
പൈതങ്ങളെയും മാതാക്കളെയും
കൊന്നു കൊന്നു തിന്നുന്ന

ചുടു രക്തത്തില്‍ കൈമുക്കി
ഇനിയും ആര്‍പ്പുവിളിക്കുന്ന,
കുടിലും കുടുംബവും
ബോംബിട്ടു തകര്‍ക്കുന്ന,
കുടല്‍മാലകള്‍ ഉടയാടയാക്കുന്ന
നെറികെട്ട നരാധമരേ…

പരകോടി ഹൃത്തടങ്ങളില്‍
ഉരുണ്ടുകൂടി വമിക്കുന്ന
ചുടുനിശ്വാസം നിങ്ങള്‍
നല്ലപോലെ കരുതിക്കൊള്‍ക.

അഴുകിയ നിന്റെ മനസ്സിലും
ദുഷ്‌ചെയ്തിയുടെ ദുര്‍ഗന്ധമുള്ള
നിന്റെ കീറക്കോട്ടിലും
പുഴുവരിക്കാന്‍ നേരമായി.
വസൂരിക്കലയുള്ള
കൊഞ്ഞനം കുത്തുന്ന
നിന്റെ മുഖത്തേക്ക്
കാര്‍ക്കിച്ച് കാര്‍ക്കിച്ച്
തുപ്പുന്നു ഞങ്ങള്‍ !

Back to Top