സഊദി കിഴക്കന്‍ പ്രവിശ്യാ പ്രചാരണത്തിന് തുടക്കമായി
ദമ്മാം: മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ സഊദിയിലെ കിഴക്കന്‍ പ്രവിശ്യാ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദേശീയ അധ്യക്ഷന്‍ ഫാറൂഖ് സ്വലാഹി ഉദ്ഘാടനം ചെയ്തു. വഹീദുദ്ദീന്‍ കാട്ടുമുണ്ട അധ്യക്ഷത വഹിച്ചു. ‘എസ്‌കോമി’ന് യൂസുഫ് കൊടിഞ്ഞി നേതൃത്വം നല്‍കി. ആദര്‍ശ സെഷന് മുനീര്‍ ഹാദിയും സംഘടനാ സെഷന് ഇഖ്ബാല്‍ സുല്ലമിയും ഫീഡ്ബാക് സെഷനു മുജീബ് കുഴിപ്പുറവും നേതൃത്വം നല്‍കി. സഹല്‍ ഹാദി പ്രമേയ പ്രഭാഷണം നടത്തി. ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രമേയം ഫോക്കസ് സഊദി നാഷണല്‍ സി ഒ ഒ നസീമുസ്സബാഹ് അവതരിപ്പിച്ചു. അബ്ദുല്‍അഹദ്, സലീം അരിയല്ലൂര്‍, അന്‍സാരി, ഉബൈദ് കക്കോവ്, അന്‍ഷാദ് അബ്ബാസ്, റഷീദ് കൈപാക്കില്‍, ഷുക്കൂര്‍ മൂസ, പി കെ ജമാല്‍, എം വി നൗഷാദ്, സൗബീര്‍ കൊല്ലം, നസ്‌റുല്ല അബ്ദുല്‍ കരീം, അബ്ദുല്‍ വഹാബ് ജുബൈല്‍ പ്രസംഗിച്ചു.