ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം; വിദ്യാര്‍ഥി വലയം തീര്‍ത്ത് എം എസ് എം

കോഴിക്കോട്: പിറന്ന നാട്ടില്‍ നിലനില്‍പ്പിന്നായി പോരാടുന്ന ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എം എസ് എം സംസ്ഥാന സമിതി കോഴിക്കോട് ബീച്ചില്‍ വിദ്യാര്‍ഥി വലയം തീര്‍ത്തു. ഫലസ്തീന്‍- ഇസ്രാഈല്‍ പ്രശ്‌നം പരിഹരിക്കാന്‍ യു എന്‍ അടിയന്തിരമായി ഇടപെട്ടിട്ടില്ലെങ്കില്‍ ഗസ്സ മരണത്തുരുത്തായി മാറും. ആശുപത്രികള്‍ വരെ അടച്ചു പൂട്ടുന്ന അവസ്ഥയുണ്ടായിട്ടും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ ഇടപെടാതിരിക്കുന്നത് തീര്‍ത്തും അപലപനീയമാണെന്നും അടിയന്തിര ഇടപെടലുകള്‍ ആവശ്യമാണെന്നും സ്റ്റുഡന്റ്‌സ് സര്‍ക്കിള്‍ ആവശ്യപ്പെട്ടു. റിഹാസ് പുലാമന്തോള്‍ ഉദ്ഘാടനം ചെയ്തു. എം എസ് എം സംസ്ഥാന ജന. സെക്രട്ടറി ആദില്‍ നസീഫ് മങ്കട, ട്രഷറര്‍ ജസിന്‍ നജീബ്, അഡ്വ. നജാദ് കൊടിയത്തൂര്‍, സി പി അബ്ദുസ്സമദ്, ഫഹീം പുളിക്കല്‍,
ഡാനിഷ് അരീക്കോട്, താഹ തമീം, പ്രസംഗിച്ചു.
