വീട് നിര്‍മാണം തുടങ്ങി

പെരുമണ്ണ: പുത്തൂര്‍മഠം മസ്ജിദുല്‍മനാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സകാത്ത് സെല്ലിനു കീഴില്‍ നിര്‍മിക്കുന്ന വീടിന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി ശിലാസ്ഥാപനം നടത്തി. യു അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം സമീറ, പി ഐ അസ്സന്‍ കോയ, ഐ പി അബ്ദുസ്സലാം, അബ്ദുല്‍മജീദ് സുല്ലമി, അബ്ദുറഷീദ്, കുഞ്ഞിക്കോയ, അബ്ദു മങ്ങാട്, മുഹമ്മദലി കൊളത്തറ, ഹബീബ് പെരിശ്ശേരി, എ സി ആലി, കെ ഇ ഷാഹുല്‍ ഹമീദ്, കെ ശിഹാബുദ്ദീന്‍, ജംഷിദ സലീം, ഹാഫിസ് താജുദ്ദീന്‍ പ്രസംഗിച്ചു.
