12 Saturday
September 2026
2026 September 12
1448 Rabie Al-Awwal 29

യുദ്ധമുഖത്ത് കൊല്ലപ്പെട്ടത് 22 മാധ്യമ പ്രവര്‍ത്തകര്‍


ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്ക അറിയിച്ച് ആഗോള മാധ്യമ സ്വാതന്ത്ര്യ സംഘടനായ കമ്മിറ്റി ടു പ്രൊട്ടക്ട് ജേര്‍ണലിസ്റ്റ്‌സ് (സി പി ജെ). 2001-ന് ശേഷം മാധ്യമ മേഖലയില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണത്തിനേക്കാള്‍ കൂടുതലാണ് ഇസ്രായേല്‍- ഫലസ്തീന്‍ സംഘര്‍ഷത്തില്‍ 13 ദിവസത്തിനിടെ നഷ്ടമായതെന്ന് സംഘടന ചൂണ്ടിക്കാട്ടി. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ 22 മാധ്യമ പ്രവര്‍ത്തകര്‍ ഉണ്ടെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു. ഇവരില്‍ 18 പേര്‍ ഫലസ്തീന്‍കാരും മൂന്ന് ഇസ്രായേലികളും ഒരാള്‍ ലബനാന്‍ പൗരനുമാണ്. എട്ട് റിപ്പോര്‍ട്ടര്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും മൂന്ന് പേരെ കാണാതാവുകയോ തടങ്കലില്‍ വെക്കുകയോ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. സംഘര്‍ഷം കവര്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഗസ്സയിലെ മാധ്യമപ്രവര്‍ത്തകര്‍ വന്‍ അപകടസാധ്യതകളാണ് നേരിടുന്നത്.

Back to Top