സെറ്റിന് അപേക്ഷ സമര്‍പ്പിക്കാം
ആദില്‍ എം
സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി അധ്യാപക നിയമനത്തിനുള്ള യോഗ്യത നിര്‍ണ്ണയ പരീക്ഷയായ സെറ്റിന് (സ്‌റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഒക്ടോബര്‍ 25 വരെ അപേക്ഷിക്കാം. വി എച്ച് എസ് സി നോണ്‍ വെക്കേഷനില്‍ അധ്യാപകരാവാനും ഈ ടെസ്റ്റ് പാസ്സാവണം. ജനുവരിയിലാണ് പരീക്ഷ. നിര്‍ദിഷ്ട വിഷയത്തില്‍ 50% മാര്‍ക്കോടെ പി ജി ബിരുദവും ഏതെങ്കിലും വിഷയത്തില്‍ ബി എഡും ആണ് യോഗ്യത. അപേക്ഷ ഫീസ് 1000 രൂപ. പട്ടികജാതി/ ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 500 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.lbsedp.lbscetnre.in/setjan24 സന്ദര്‍ശിക്കുക.
യു ജി സി നെറ്റിന് അപേക്ഷിക്കാം
രാജ്യത്തെ സര്‍വ്വകലാശാലകളിലും കോളജുകളിലും 83 വിഷയങ്ങളിലേക്കുള്ള അസിസ്റ്റന്റ് പ്രൊഫസര്‍, ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് എന്നിവയ്ക്കുള്ള യോഗ്യതാ നിര്‍ണയ പരീക്ഷയായ യു ജി സി നെറ്റ് (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) ന് ഒക്ടോബര്‍ 28 വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം. പരീക്ഷ ഡിസംബര്‍ ആദ്യവാരം ആരംഭിക്കും. നിര്‍ദിഷ്ട വിഷയത്തില്‍ പി ജി ബിരുദം ആണ് യോഗ്യത. ഇപ്പോള്‍ പിജി ചെയ്യുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ ഫീസ് 1150 രൂപ. ഒ ബി സി/ ഇ ഡബ്ല്യു എസ് 600 രൂപ, എസ് സി/ എസ് ടി/ ഭിന്നശേഷി/ മൂന്നാംലിംഗം എന്നിവര്‍ക്ക് 325 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കുവാനും https://ugcnet.nta.ac.in സന്ദര്‍ശിക്കുക.
കാലിക്കറ്റില്‍
പി എച്ച് ഡി നേടാം
കാലിക്കറ്റ് സര്‍വകലാശാലയില്‍ 2023 അധ്യയന വര്‍ഷത്തെ പി എച്ച് ഡി പ്രവേശനത്തിന് ഒക്ടോബര്‍ 26 വരെ അപേക്ഷിക്കാം. പ്രവേശന പരീക്ഷ, അഭിമുഖം എന്നിവ വഴിയാണ് പ്രവേശനം. UGC, CSIR, NET, SLET, GATE ഉള്ളവര്‍ക്ക് പ്രവേശന പരീക്ഷ വേണ്ട. മറാശശൈീി.ൗീര.മര.ശി വഴി രജിസ്റ്റര്‍ ചെയ്ത് ലഭിക്കുന്ന ക്യാപ് ഐഡി, പാസ്സ്‌വേര്‍ഡ് ഉപയോഗിച്ച് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫീ അടച്ച് പ്രിന്റ്ഔട്ട് ലഭിക്കുന്നതോടു കൂടി മാത്രമാണ് അപേക്ഷ പൂര്‍ണമാകുന്നത്. വിവരങ്ങള്‍ക്ക് 0494 2407016, 2407017.