28 Wednesday
January 2026
2026 January 28
1447 Chabân 9

ഗസ്സയിലെ വംശഹത്യക്ക് ഇന്ത്യ കൂട്ടുനില്‍ക്കരുത് ; ഐ എസ് എം അധിനിവേശ വിരുദ്ധ വലയം തീര്‍ത്തു


പരപ്പനങ്ങാടി: ഗസ്സയില്‍ ഇസ്‌റായേല്‍ നടത്തുന്ന വംശഹത്യക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുതെന്ന് ഐ എസ് എം സംസ്ഥാന സമിതി ഒരുക്കിയ അധിനിവേശ വിരുദ്ധ വലയം ആവശ്യപ്പെട്ടു. പതിറ്റാണ്ടുകള്‍ നീണ്ട സയണിസ്റ്റ് കൈയ്യേറ്റത്തിന്റെ ഇരകളാണ് ഫലസ്തീനികള്‍. ജനിച്ചുവളര്‍ന്ന മണ്ണ് സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്കായി ഫലസ്തീനികളില്‍ നിന്ന് അമേരിക്കയും ബ്രിട്ടനുമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അധികാരമുപയോഗിച്ച് പിടിച്ചെടുത്തതാണ്. പിറന്ന നാടിന് വേണ്ടി പോരാടുന്നത് ആ നാട്ടിലെ ഓരോ വ്യക്തിയുടെയും അവകാശമാണ്. കടുത്ത നീതിനിഷേധത്തിനെതിരെയുള്ള ഫലസ്തീനികളുടെ പോരാട്ടത്തോടൊപ്പം നിന്ന പാരമ്പര്യമാണ് ഇന്ത്യയുടേത്. ആ പാരമ്പര്യത്തെ കാത്തുസൂക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആര്‍ജവം കാണിക്കണമെന്നും ഐ എസ് എം ആവശ്യപ്പെട്ടു.
ദുരിതമനുഭവിക്കുന്ന ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐ എസ് എം സംഘടിപ്പിച്ച പ്രതിഷേധ വലയത്തിന് സംസ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടില്‍, ജന. സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത്, ഭാരവാഹികളായ റാഫി കുന്നുംപുറം, ഷാനവാസ് പേരാമ്പ്ര, റഫീഖ് നല്ലളം, അയ്യൂബ് എടവനക്കാട്, ജിസാര്‍ ഇട്ടോളി, ഷാനവാസ് ചാലിയം, ആസിഫ് പുളിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഐഎസ്എം മണ്ഡലം ഭാരവാഹികള്‍ക്കായി സംഘടിപ്പിച്ച ‘യെസ് 2.0’ (യൂത്ത് എംപവര്‍മെന്റ് സമ്മിറ്റ്) കണ്‍വന്‍ഷ നില്‍ കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടറി ടി പി ഹുസൈന്‍ കോയ, മലപ്പുറം വെസ്റ്റ് ജില്ലാ ജോയിന്റ് സെക്രട്ടറി അയ്യൂബ്, ഐ എസ് എം ജില്ലാ ഭാരവാഹികളായ നസീം മടവൂര്‍, ഫാദില്‍ റഹ്മാന്‍, മുസ്ഫര്‍ മമ്പാട്, അബ്ദുല്‍ഖയ്യൂം കുറ്റിപ്പുറം, ടി കെ എന്‍ ഹാരിസ്, സഅദ് ഇരിക്കൂര്‍, അദീബ് പൂനൂര്‍, ഡോ. അഹ്മദ് സാബിത്ത്, സ്വാനി എടത്തനാട്ടുകര, സാബിഖ് മഞ്ഞാലി, സജ്ജാദ് ആലുവ, സലീം വടക്കുംതല, സഹദ് കൊല്ലം എന്നിവര്‍ സംസാരിച്ചു.

Back to Top