കെ സി അബ്ദുസ്സമദ്
സുഹൈല്‍ സാബിര്‍ രണ്ടത്താണി
രണ്ടത്താണി: പ്രദേശത്തെ ആദ്യകാല ഇസ്‌ലാഹി പ്രവര്‍ത്തകനും വ്യാപാരിയുമായിരുന്ന കെ സി അബ്ദുസ്സമദ് (71) നിര്യാതനായി. രണ്ടത്താണി മസ്ജിദുറഹ്മാനി സ്ഥാപകാംഗം മര്‍ഹൂം കെ സി മൊയ്തീന്‍കുട്ടി മാസ്റ്ററുടെ മകനാണ്. രണ്ടത്താണി സെയ്ദ് മൗലവിയുടെ പ്രിയ ശിഷ്യരിലൊളായിരുന്ന അദ്ദേഹം ദീര്‍ഘകാലം ഇര്‍ശാദുല്‍ അനാം മദ്‌റസയിലെ അധ്യാപകനായിരുന്നു.
അബ്ദുസ്സമദ് മൗലവി എന്നായിരുന്നു സ്‌നേഹപൂര്‍വം വിളിക്കപ്പെട്ടിരുന്നത്. സെയ്ദ് മൗലവിയുടെ പ്രസിദ്ധമായ ആധുനിക മൗലിദ് എന്ന രംഗാവിഷ്‌കാരത്തിന് ശബ്ദവും ഭാവവും നല്‍കി മനോഹരമാക്കിയത് അബ്ദുസമദ് ആയിരുന്നു. പ്രസ്ഥാനത്തിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ ആദര്‍ശ പ്രസ്ഥാനത്തിന് ഉറച്ച പിന്തുണയും പിന്‍ബലവും നല്‍കി. കടുത്ത പ്രമേഹ ബാധയെത്തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ട സന്ദര്‍ഭത്തില്‍ വീട്ടില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. സമ്മേളനത്തിന്റെ ഭാഗമായുള്ള അല്‍ ജാരിയ ബോക്‌സ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ട് വീട്ടില്‍ സ്ഥാപിച്ചിരുന്നു. ശബാബിന്റെ സ്ഥിരം വായനക്കാരനായിരുന്ന അദ്ദേഹം സൗഹൃദ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി നിശബ്ദമായ പ്രബോധന ദൗത്യം നിര്‍വഹിച്ചിരുന്നു. അല്ലാഹു പരേതന് സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ.