എം ജി എം കണ്ണൂര്‍ ജില്ലാ സംഗമം

കണ്ണൂര്‍: മുക്കാല്‍ നൂറ്റാണ്ട് കാലം ഫലസ്തീനില്‍ അധിനിവേശം നടത്തി ലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കുകയും അക്രമ വിളയാട്ടം തുടരുകയും ചെയ്യുന്ന ഇസ്‌റായേലിനെ നിലക്ക് നിര്‍ത്താന്‍ ലോകരാഷ്ട്രങ്ങള്‍ ഒന്നിക്കണമെന്ന് എം ജി എം കണ്ണൂര്‍ ജില്ലാ സംഗമം – അഖ്‌വം- ആവശ്യപ്പെട്ടു. മുജാഹിദ് സംസ്ഥാന സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗമം കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ കെ ബീന മുഖ്യാതിഥിയായിരുന്നു. എം ജി എം ജില്ലാ പ്രസിഡന്റ് ഖൈറുന്നിസ ഫാറൂഖിയ്യ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി സി ടി ആയിഷ, ജില്ലാ സെക്രട്ടറി കെ പി ഹസീന, കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡന്റ് സി സി ശക്കീര്‍ ഫാറൂഖി, ഐ എസ് എം ജില്ലാ പ്രസിഡന്റ് കെ പി മുഹമ്മദ് റാഫി, എം എസ് എം ജില്ലാ സെക്രട്ടറി വി പി ഷെസിന്‍, ഐ ജി എം ജില്ലാ പ്രസിഡന്റ് ഫാത്തിമ സുആദ, സെക്രട്ടറി ഷാന ഏഴോം, റാഫി പേരാമ്പ്ര, ലുക്മാന്‍ പോത്തുകല്ല്, സുഹാന ഉമര്‍, ടി പി റുസീന പ്രസംഗിച്ചു.
