സൗത്ത് സോണ്‍ ഖത്തീബ് കൗണ്‍സില്‍

കൊച്ചി: ജന്മനാട്ടില്‍ അഭയാര്‍ഥികളെപ്പോലെ കഴിയുന്ന ഫലസ്തീന്‍ ജനതയുടെ മോചനത്തിനും പശ്ചിമേഷ്യയുടെ സമാധാനത്തിനും കഴിഞ്ഞ കാലങ്ങളില്‍ ഇന്ത്യ നടത്തിയിട്ടുള്ള ശ്രമങ്ങള്‍ ഇനിയും തുടരണമെന്ന് ആലുവയില്‍ നടന്ന കെ എന്‍ എം മര്‍കസുദ്ദഅ്‌വ സൗത്ത് സോണ്‍ ഖത്തീബ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഖത്തീബ് കൗണ്‍സില്‍ സംസ്ഥാന കണ്‍വീനര്‍ കെ എം കുഞ്ഞമ്മദ് മദനി ഉദ്ഘാടനം ചെയതു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സൗത്ത് സോണ്‍ സെക്രട്ടറി സലിം കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. സിറാജ് മദനി, കെ എ സുബൈര്‍ അരൂര്‍, ഡോ. മുസ്തഫ കൊച്ചി, ഫിറോസ് കൊച്ചി, ശമീര്‍ ഫലാഹി പ്രസംഗിച്ചു.
