സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാം
ആദില്‍ എം
എ പി ജെ അബ്ദുല്‍കലാം സ്‌കോളര്‍ഷിപ്പ്
സര്‍ക്കാര്‍, എയ്ഡഡ്, മൂന്നുവര്‍ഷ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളില്‍ മെറിറ്റ് സീറ്റില്‍ അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ബി പി എല്‍ വിഭാഗക്കാര്‍ക്ക് മുന്‍ഗണന. ഇവരുടെ അഭാവത്തില്‍ എട്ടുലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള എ പി എല്‍ വിഭാഗക്കാരെയും പരിഗണിക്കും. രണ്ട്, മൂന്ന് വര്‍ഷക്കാരെയും പരിഗണിക്കുന്നതാണ്. ഒക്ടോബര്‍ 25 നു മുമ്പ് www.minortiy welfare.kerala.gov.in വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം.
ഏക പെണ്‍കുട്ടി സ്‌കോളര്‍ഷിപ്പ്
കുടുംബത്തിലെ ഒറ്റ പെണ്‍കുട്ടിയും സി ബി എസ് ഇ അഫിലിയേഷനുള്ള സ്‌കൂളില്‍ പഠിച്ച് പത്താംക്ലാസ് പരീക്ഷയില്‍ ആദ്യ 5 വിഷയങ്ങള്‍ക്ക് 60% മാര്‍ക്കോടെ വിജയിച്ച് 11, 12 ക്ലാസുകളില്‍ പഠിക്കുന്നവരുമായവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 500 രൂപ വീതം ലഭിക്കും. രണ്ട് വര്‍ഷത്തേക്കാണ് സ്‌കോളര്‍ഷിപ്പ്. ഒക്ടോബര്‍ 18ന് മുമ്പായി www.cbse.gov.in/scholarship വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
പി എസ് സി
വിജ്ഞാപനം
ഐ സി ഡി എസ് സൂപ്പര്‍വൈസര്‍
ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ തസ്തികക്ക് കേരള പി എസ് സി അപേക്ഷ ക്ഷണിച്ചു. സ്ത്രീകള്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ പറ്റുകയുള്ളൂ. (കാറ്റഗറി നമ്പര്‍ 245/2023). സോഷ്യോളജി/ സോഷ്യല്‍വര്‍ക്ക് / ഹോം സയന്‍സ് /സൈക്കോളജി ബിരുദവും അല്ലെങ്കില്‍ ഇതര ബിരുദം + ബാല സേവിക ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ്/ പ്രീ പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് അടിസ്ഥാന യോഗ്യത. www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്തു ഒക്ടോബര്‍ 18-നകം അപേക്ഷിക്കാം.