എം ജി എം ടേബ്ള്‍ടോക്ക്

കൊണ്ടോട്ടി: സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന സാമൂഹിക ജീര്‍ണതകള്‍ക്കും അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ സ്ത്രീ കൂട്ടായ്മ അനിവാര്യമാണെന്ന് എം ജി എം മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ടേബിള്‍ ടോക്ക് ആവശ്യപ്പെട്ടു. മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന ടേബിള്‍ ടോക്ക് ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുഭദ്ര ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. എം ജി എം ജില്ലാ പ്രസിഡന്റ് സി എം സനിയ അന്‍വാരിയ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ത്വാഹിറ ടീച്ചര്‍ മോങ്ങം, ഡോ. കെ പി ജുബൈരിയ, എല്‍സി ടീച്ചര്‍. മുഹ്‌സിന പത്തനാപുരം, മലിഹ കൊണ്ടോട്ടി, സക്കീന വണ്ടൂര്‍, ഡോ. പി റംല, റുഖ്‌സാന വാഴക്കാട്, ആസ്യ ടീച്ചര്‍ പാണ്ടിക്കാട്, ഡോ. നസീമ മുബാറക്ക്, ഡോ. ബാസില ഹസന്‍, കെ എന്‍ എം ജില്ലാ സെക്രട്ടറി ശാക്കിര്‍ബാബു കുനിയില്‍, എം എസ് എം സംസ്ഥാന സെക്രട്ടറി ഫഹീം പുളിക്കല്‍ പ്രസംഗിച്ചു.
