സാമൂഹിക പരിഷ്‌കരണത്തില്‍ വിദ്യാര്‍ത്ഥി പങ്കാളിത്തം ഉറപ്പാക്കണം

മലപ്പുറം: സാമൂഹിക പരിഷ്‌കരണത്തില്‍ വിദ്യാര്‍ഥി പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് നജീബ് കാന്തപുരം എം എല്‍ എ ആവശ്യപ്പെട്ടു. എം എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാ വിദ്യാര്‍ത്ഥി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലത്തെ വായിച്ചും മൂല്യങ്ങളെ മുറുകെ പിടിച്ചും മാതൃകാവിദ്യാര്‍ത്ഥികളായി വളരാന്‍ വിദ്യാര്‍ത്ഥികളോട് അദ്ദേഹം ആവശ്യപ്പെട്ടു. പി ഉബൈദുല്ല എം എല്‍ എ മുഖ്യാതിഥിയായി. എം എസ് എം ജില്ലാ പ്രസിഡന്റ് ശഹീര്‍ പുല്ലൂര്‍ അധ്യക്ഷത വഹിച്ചു. സുലൈമാന്‍ മേല്‍പ്പത്തൂര്‍, കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ട്രഷറര്‍ എം അഹ്‌മദ്കുട്ടി മദനി, സംസ്ഥാന സെക്രട്ടറി ഫൈസല്‍ നന്മണ്ട, അബ്ദുല്‍ജലീല്‍ വയനാട്, ഗുല്‍സാര്‍ തിരൂരങ്ങാടി, എം എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ആദില്‍ നസീഫ്, എം എസ് എം സംസ്ഥാന പ്രസിഡന്റ് ജസീം സാജിദ്, കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി ഡോ. ജാബിര്‍ അമാനി, ജില്ലാ പ്രസിഡന്റ് യു പി യഹ്‌യ ഖാന്‍, ജൗഹര്‍ അയനിക്കോട്, ലത്തീഫ് മംഗലശ്ശേരി, താഹിറ ടീച്ചര്‍ മോങ്ങം, ഫഹീം ആലുക്കല്‍, ഫസ്‌ന കരുളായി, എന്‍ എം മുസ്തഫ, സഹല്‍ ആലുക്കല്‍, ജൗഹര്‍ അരൂര്‍, റോഷന്‍ പൂക്കോട്ടുംപാടം, ബിലാല്‍ പുളിക്കല്‍ പ്രസംഗിച്ചു.
