20 Saturday
June 2026
2026 June 20
1448 Mouharrem 4

കൊണ്ടോട്ടി മണ്ഡലം കണ്‍വന്‍ഷന്‍


പുളിക്കല്‍: വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ച് രാജ്യത്തിന്റെ സൗഹൃദാന്തരീക്ഷം തകര്‍ക്കുന്ന തല്‍പ്പര കക്ഷികള്‍ക്കെതിരെ ബഹുജന കൂട്ടായ്മകള്‍ രൂപപ്പെടണമെന്ന് കൊണ്ടോട്ടി മണ്ഡലം മുജാഹിദ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുഹമ്മദ് അലി ചുണ്ടക്കാടന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, അഹമ്മദ് സഗീര്‍ മൗലവി, സാഹിര്‍ പറമ്പാടന്‍, ബിലാല്‍ പുളിക്കല്‍, എം കെ ബഷീര്‍, കെ എം ഷമീര്‍ അഹമ്മദ് പ്രസംഗിച്ചു.

Back to Top