13 Saturday
December 2025
2025 December 13
1447 Joumada II 22

ഇറാനിലെ ജയിലിലടക്കപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തക നര്‍ഗീസ് മുഹമ്മദിക്ക് നൊബേല്‍


ഇറാനില്‍ വനിതകളുടെ അവകാശങ്ങള്‍ക്കായി സമരം നയിച്ച മനുഷ്യാവകാശ പ്രവര്‍ത്തക നര്‍ഗീസ് മുഹമ്മദിക്ക് 2023ലെ സമാധാനത്തിലുള്ള നൊബേല്‍ സമ്മാനം. ‘ഇറാനിലെ സ്ത്രീകള്‍ക്കെതിരായ അടിച്ചമര്‍ത്തലിനെതിരായ പോരാട്ടത്തിനും എല്ലാവര്‍ക്കും വേണ്ടിയുള്ള മനുഷ്യാവകാശവും സ്വാതന്ത്ര്യവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പോരാട്ടത്തിനുമാണ് അവാര്‍ഡ്’ – നോര്‍വീജിയന്‍ നോബല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇറാനിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തകയും ഡിഫന്‍ഡേഴ്‌സ് ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് സെന്ററിന്റെ വൈസ് പ്രസിഡന്റുമാണ് നര്‍ഗീസ്. നര്‍ഗീസ് ഇപ്പോള്‍ തെഹ്‌റാനിലെ എവിന്‍ ജയിലിലാണ്. ഒന്നിലധികം ശിക്ഷകളുടെ പേരില്‍ ഏകദേശം 12 വര്‍ഷത്തെ തടവാണ് വിധിച്ചിരിക്കുന്നതെന്ന് ഡിഫന്‍ഡേഴ്‌സ് ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് പറഞ്ഞു. രാജ്യത്തിനെതിരായ കുപ്രചരണം ഉള്‍പ്പെടെയുള്ള രാജ്യദ്രോഹ കുറ്റങ്ങളാണ് അവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Back to Top