20 Saturday
June 2026
2026 June 20
1448 Mouharrem 4

ബസ് കാത്തിരിപ്പുകേന്ദ്രം നിര്‍മിച്ചു


നിലമ്പൂര്‍: മുജാഹിദ് സമ്മേളന ഉപഹാരമായി അമരമ്പലം പഞ്ചായത്ത് വേങ്ങാപരത യൂണിറ്റ് കമ്മിറ്റി ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ കെ അനീഷ് ഉദ്ഘാടനം ചെയ്തു. കെ പി ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. കെ എന്‍ എം മണ്ഡലം സെക്രട്ടറി കല്ലട കുഞ്ഞുമുഹമ്മദ്, ഐ എസ് എം ജില്ലാ വൈസ് പ്രസിഡന്റ് ഫസലുറഹ്മാന്‍ എളമ്പിലാക്കോട്, വി കെ അമീര്‍, വി കെ അബ്ദു, കെ ജെ ജോസ്, മുഹമ്മദ് കുനിക്കാടന്‍, കെ സ്വലാഹുദ്ദീന്‍ ഫാറൂഖി, കെ ശിഹാബ്, കെ എ ജലീല്‍, പി കെ അബ്ദുറഷീദ്, എ നിഷാദ്, കെന്‍സ്, അന്‍ഷാദ്, പി കെ അന്‍വര്‍ പ്രസംഗിച്ചു.

Back to Top