5 Friday
December 2025
2025 December 5
1447 Joumada II 14

ആലുവ മണ്ഡലം കണ്‍വന്‍ഷന്‍

ആലുവ: സ്വാതന്ത്ര്യത്തിന്റെ ഏഴ് സംവത്സരങ്ങള്‍ പിന്നിടുമ്പോഴും രാജ്യത്തിന്റെ ഭരണഘടനയെ അവമതിക്കുന്ന സമീപനങ്ങള്‍ അധികാരികളില്‍ നിന്നും ഭരണ സിരാകേന്ദ്രങ്ങളില്‍ നിന്നും അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്നത് ഒരു പരിഷ്‌കൃത സമൂഹത്തിനും ഭൂഷണമല്ലെന്ന് മുജാഹിദ് സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മണ്ഡലം കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. ഐ എസ് എം ജില്ലാ സെക്രട്ടറി സജ്ജാദ് ഫാറൂഖി ഉദ്ഘാടനം ചെയ്തു. സിയാദ് എടത്തല അധ്യക്ഷത വഹിച്ചു. എം കെ ശാക്കിര്‍, കെ കെ ഹുസൈന്‍ സ്വലാഹി, അദ്‌നാന്‍ ഹാദി. ടി വൈ നൂര്‍മുഹമ്മദ്, എം ബി കൊച്ചുണ്ണി, യൂസുഫ് പാറമനക്കുടി, ഇ എം ജമാല്‍, കെ എം ജാബിര്‍, നൗഫിയ ഖാലിദ് പ്രസംഗിച്ചു.

Back to Top