മാനവിക സദസ്സ്

തിരുവനന്തപുരം: മുജാഹിദ് സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി ഗാന്ധിപാര്‍ക്കില്‍ സംഘടിപ്പിച്ച മാനവിക സദസ്സ് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി ഇസ്മായില്‍ കരിയാട് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി നാസര്‍ സലഫി അധ്യക്ഷത വഹിച്ചു. ഏകലവ്യ ആശ്രമം സ്വാമി അശ്വതി തിരുനാള്‍, സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ മാത്യു നൈനാന്‍, പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി, കവി കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, എസ് ഇര്‍ഷാദ് സ്വലാഹി, നാസിറുദ്ദീന്‍ ഫാറൂഖി, പി കെ കരീം, ഷാജഹാന്‍ ഫാറൂഖി, പി കെ അബ്ദുല്‍ഖാദര്‍, യാസിര്‍ അറഫാത്ത് സുല്ലമി, യാസ്മിന്‍ വള്ളക്കടവ് പ്രസംഗിച്ചു.
