കുവൈത്തില്‍ ശാഖാ സംഗമങ്ങള്‍ക്ക് തുടക്കമായി

കുവൈത്ത് സിറ്റി: മുജാഹിദ് സംസ്ഥാന സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി കുവൈത്തില്‍ ഇസ്‌ലാഹി സെന്റര്‍ ശാഖകളുടെ സമ്പൂര്‍ണ സംഗമങ്ങള്‍ക്ക് തുടക്കമായി. ഹവല്ലി ശാഖാ സംഗമം ഐ ഐ സി കേന്ദ്ര ഓര്‍ഗനൈസിംഗ് സെക്രട്ടറി അയ്യൂബ് ഖാന്‍ മാങ്കാവ് ഉദ്ഘാടനം ചെയ്തു. മനാഫ് മാത്തോട്ടം അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി ട്രഷറര്‍ അനസ് മുഹമ്മദ്, ജമാല്‍ വടക്കാഞ്ചേരി, ഹാഫിള് മുബശ്ശിര്‍ സലഫി പ്രസംഗിച്ചു. ശാഖയില്‍ നടപ്പാക്കുന്ന അല്‍ ജാരിയ, ഗൃഹസന്ദര്‍ശനം, ദഅ്‌വാ ട്രെയ്‌നിംഗ്, ഖുര്‍ആന്‍ പഠനസംഗമം പരിപാടികള്‍ക്ക് പദ്ധതിയൊരുക്കി.
