ഹിലാല്‍ മേഖലാ കുടുംബസംഗമം

ദോഹ: ഹിലാല്‍ മേഖലാ കമ്മിറ്റി സംഘടിപ്പച്ച ‘ലെറ്റ് അസ് കണ്ടക്ട് ഫാമിലി മീറ്റ്അപ്പ്’ കുടുംബ സംഗമം ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ വൈസ് പ്രസിഡണ്ട് അബ്ദുല്ലത്തീഫ് നല്ലളം ഉദ്ഘാടനം ചെയ്തു. ഡോ. സുജയില്‍ കുറ്റ്യാടി, നാസര്‍ നദ്‌വി, അബ്ദുല്‍കരീം ആക്കോട്, അഷ്ഹദ് ഫൈസി, ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി റഷീദലി, ട്രഷറര്‍ ഷമീം കൊയിലാണ്ടി, മുഹമ്മദ് ഷൗലി, നസീര്‍ പാനൂര്‍, സിറാജ് ഇരിട്ടി, നൗഫല്‍ മാഹി, എം ജി എം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ തൗഹീദ റഷീദ്, ഷര്‍മിന്‍ ഷമീം, സയാന അശ്ഹദ്, അമീറ ജാസിര്‍, ഫസലുറഹ്മാന്‍ മദനി, ആശിഖ് ബേപ്പൂര്‍ പ്രസംഗിച്ചു.
